മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത അതേ വിദ്യാര്‍ഥികള്‍തന്നെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം നടത്തുന്നതെന്ന് കേജരിവാള്‍

single-img
24 February 2016

aravind(1)

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജന്തര്‍ മന്ദിറിലെ പ്രതിഷേധ യോഗത്തിലാണു കേജരിവാള്‍ പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി എത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിദ്യാര്‍ഥികളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത അതേ വിദ്യാര്‍ഥികള്‍തന്നെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. മോദി സര്‍ക്കാര്‍ ദളിതര്‍ക്കെതിരാണെന്നും കേജരിവാള്‍ പറഞ്ഞു.

താനും എഎപി സര്‍ക്കാരും സംവരണത്തെ എതിര്‍ക്കുന്നില്ലെന്നും എല്ലാ സമയത്തും താന്‍ സംവരണത്തെ അനുകൂലിച്ചിരുന്നതായും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു. കേജരിവാളിനു പുറമേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രോഹിത് വെമുല പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ജന്തര്‍ മന്ദിറിലെത്തിയിരുന്നു.