ജെഎന്‍യുവിലെ കോണ്ടത്തിന്റെ കണക്കെടുത്ത് പാര്‍ട്ടിയെ നാണംകെടുത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹുജയ്ക്ക് അമിത് ഷായുടെ ശാസന

single-img
24 February 2016

10484768_286353101548377_

ജെഎന്‍യുവിലെ കോണ്ടത്തിന്റെ കണക്കെടുത്ത് പാര്‍ട്ടിയെ നാണംകെടുത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹുജയ്ക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശാസന. ഗ്യാന്‍ദേവിന്റെ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും രൂക്ഷവിമര്‍ശനമാണ് ബി.ജെ.പിക്ക് നേരിട്ടത്. ഇതിനെ തുടര്‍ന്നാണ് അമിത്ഷായുടെ നടപടി. പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ നിരുത്തരവാദ പരാമര്‍ശത്തില്‍നേരിട്ട് ശാസിക്കാനായി ഗ്യാന്‍ദേവിനെ അമിത്ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണെന്നും ബിജെപി കേന്ദ്രങ്ങള്‍ അറിയിച്ചു.

ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു രാജസ്ഥാനിലെ പാര്‍ട്ടി എംഎല്‍എയായ ഗ്യാന്‍ദേവ് ജെ.എന്‍.യുവിനെ സംബന്ധിച്ച കോണ്ടക്കണക്കുകള്‍ പുറത്തുവിട്ടത്. 3,000 ബിയര്‍ കുപ്പികളും 2,000 ഇന്ത്യന്‍ നിര്‍മിത മദ്യക്കുപ്പികളും 10,000 സിഗരറ്റ് കുറ്റികളും, 4,000 ബീഡിയും 3,000 ഉപയോഗിച്ച കോണ്ടവും 50,000 എല്ലിന്‍കഷണങ്ങളും ജെ.എന്‍.യുവില്‍ നിന്നും കിട്ടിയെന്നായിരുന്നു പ്രസ്താവന.