ലോകത്തില്‍ ഏറ്റവും മികച്ച നെല്ലിനങ്ങളില്‍ ഒന്നായി കേരളത്തിന്റെ സ്വന്തം നവര നെല്‍വിത്ത് തെരഞ്ഞെടുക്കപ്പെട്ടു

single-img
24 February 2016

Navara_Rice_1

മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. കൃഷി മറന്നുതുടങ്ങിയ തലമുറയാണ് ഈ വര്‍ത്തമാനകാലം മുമന്നാട്ടു നീക്കുന്നതെങ്കിലും ലോക കൃഷിയിടത്തില്‍ കേരളത്തിന്റെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. ലോകത്തില്‍ ഏറ്റവും മികച്ച നെല്ലിനങ്ങളില്‍ ഒന്നായി കേരളത്തിന്റെ സ്വന്തം നവര നെല്‍വിത്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉയര്‍ന്നത് മലയാളിയുടെ കൃഷിപ്പെരുമ തന്നെയാണ്.

ലോകത്തിലെ ഏറ്റവും മികച്ചതും അപൂര്‍വ്വ ഇനത്തില്‍ പെട്ടതുമായ നെല്ലിനങ്ങളെ അവതരിപ്പിക്കുന്ന റൈസ് ഓഫ് ദ വേള്‍ഡ് ഡോക്യൂമെന്റെറിയിലേയ്ക്കാണ് നവര തിരഞ്ഞെടുക്കുകപ്പെട്ടത്. മൂന്ന് നെല്ലിനങ്ങളില്‍ ഒന്നാണ് നവരയ്ക്കുള്ള സ്ഥാനം. ജപ്പാനിലെ പരമ്പാരാഗത ഇനമായ സ്റ്റിക്കി റൈസും തായ്ലന്റെിലെ ജാസ്മിനുമാണ് നവരശയക്കൂടാതെ ഡോക്ക്യുമെന്ററിയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റിനങ്ങള്‍.

ഫ്രാന്‍സിലെ അനന്‍ഡാ പിക്ചേഴ്സ് തയ്യാറാക്കിയിരിക്കുന്ന ഡോക്യൂമെന്റെറിയുടെ ഫ്രഞ്ച് വെര്‍ഷന്‍ പുറത്തിറങ.ങി. ഇംഗ്ലീഷ് പരിഭാഷ മാര്‍ച്ചില്‍ പുറത്തിറക്കും. എറിക് ബോക്സാണ് ഡോക്യൂമെന്റെറിയുടെ സംവിധായകന്‍.

കിഴി, കര്‍ക്കിടകകഞ്ഞി, മരുന്നുകഞ്ഞി, തുടങ്ങിയവയ്ക്കാണ് പ്രധാനമായി നവര ഉപയോഗിക്കുന്നത്. പ്രമേഹരോഗികള്‍ക്ക് ഏറ്റവും ഉത്തമമായ ഭക്ഷണങ്ങളില്‍ ഒന്നാണ് നവരച്ചോറ്. പാലക്കാട് ചിറ്റൂര്‍ കറുകമാണിക്കുളം മാടശേരി പി നാരായണനുണ്ണിയൂടെ ഉണ്ണീസ് ഇക്കോ ഫാമിലെ നവര നെല്‍കൃകഷിയാണ് 54 മിനിറ്റുള്ള ഡോക്യൂമെന്റെറിയില്‍ 17 മിനിറ്റ് കാണിക്കുന്നത്. ജൈവ രീതിയിലാണ് നാരായണനുണ്ണി നവര കൃഷി നടത്തുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.

പ്രത്യേക രീതിയില്‍ കുത്തിയെടുക്കുന്നതാണ് നല്ല ചുവപ്പു നിറമുള്ള യഥാര്‍ഥ നവര. ഇപ്പോള്‍ കിലോയ്ക്ക് 396 രൂപയാണ്. നവര പുട്ടുപൊടിയും അവലും ഇപ്പോള്‍ ഉല്‍പ്പന്നങ്ങളായി ഇറക്കുന്നുമുണ്ട്.