ഡല്‍ഹി പോലീസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കനയ്യയുടെ ജാമ്യഹര്‍ജി 29ലേക്കു മാറ്റി

single-img
24 February 2016

kanhaiya-kumar-jnu_650x400_71455705297

ഡെല്‍ഹി പോലീസ് എതിര്‍ത്തതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി 29ലേക്കു മാറ്റി. കനയ്യ കുമാറിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കില്ലെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് വാക്കുമാറ്റി.

കനയ്യ കുമാറിനെ വീണ്്ടും റിമാന്‍ഡില്‍ പോലീസിനു കൈമാറണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് പോലീസ് ആരോപിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദും അനിര്‍ഭന്‍ ഭട്ടാചാര്യയും കീഴടങ്ങിയ പശ്ചാത്തലത്തിലാണ് പോലീസ് വീണ്്ടും കനയ്യയെ റിമാന്‍ഡില്‍ വിടണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ, കഴിഞ്ഞ ദിവസം കീഴങ്ങിയ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ കനയ്യയുടെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാവൂ എന്നും ഡല്‍ഹി പോലീസ് വാദിച്ചു.

എന്നാല്‍ കനയ്യയുടെ സുരക്ഷയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. കനയ്യ കുമാറിന് ഒരു പോറല്‍ പോലും ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.