കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറ്റം

single-img
23 February 2016

08congress6

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നേറ്റം. 1,050 താലൂക്ക് പഞ്ചായത്ത് സീറ്റും 470 ജില്ലാ പഞ്ചായത്ത് സീറ്റും ഇതിനോടകം കോണ്‍ഗ്രസ് വിജയിച്ചു. വോട്ടെണ്ണല്‍ തുടരുകയാണ്.

എന്നാല ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 17 ജില്ല പഞ്ചായത്തിലും 51 താലൂക്ക് പഞ്ചായത്തിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. 30 ജില്ല പഞ്ചായത്തും 175 താലൂക്ക് പഞ്ചായത്തുമാണ് സംസ്ഥാനത്തുള്ളത്.

ബിജെപി 841 താലൂക്ക് പഞ്ചായത്ത് സീറ്റിലും 373 ജില്ലാ പഞ്ചായത്ത് സീറ്റിലും വിജയിച്ചിട്ടുണ്ട്. 11 ജില്ല പഞ്ചായത്തിലും 46 താലൂക്ക് പഞ്ചായത്തിലും ബിജെപി ഭരണത്തില്‍ എത്തി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ജെഡിഎസിന് രണ്ട് ജില്ല പഞ്ചായത്തിലും 15 താലൂക്ക് പഞ്ചായത്തിലും അധികാരം പിടിക്കാനേ സാധിച്ചുള്ളൂ.