കൊച്ചിമെട്രോ നിര്‍മ്മാണത്തിന് ശീമാട്ടിയില്‍ നിന്നും സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട് കളക്ടര്‍ രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

single-img
23 February 2016

Seemmatti

കൊച്ചിമെട്രോ നിര്‍മ്മാണത്തിന് ശീമാട്ടിയില്‍ നിന്നും സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കരാര്‍ ശീമാട്ടിയ്ക്ക് അനുകൂലമായി ഉണ്ടാക്കിയെന്ന് ആരോപിച്ച് പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് രാജമാണിക്യത്തിനെതിരെ കോടതിയെ സമീപിച്ചത്.

മെരേടായ്ക്കായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നത്ന് സര്‍ക്കാര്‍ കണക്കാക്കിയ ഭൂമിയുടെ വിപണി വിലയെക്കാള്‍ കൂടിയ തുകയ്ക്കാണ് ജില്ലാ കളക്ടര്‍ കരാര്‍ ഉണ്ടാക്കിയതെന്നാണ് ആരോപണം. എന്നാല്‍, കരാര്‍ വ്യവസ്ഥകളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന കെഎംആര്‍എല്ലിന്റെ അറിവോടെയാണ് ഇത് ഒപ്പിട്ടതെന്ന നിലപാടാണ് കളക്ടറുടേത്. എന്നാല്‍ കളക്ടര്‍ പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യമാണെന്നും രാര്‍ വ്യവസ്ഥകളുടെ രൂപീകരണ ഘട്ടങ്ങളിലൊന്നും തങ്ങളുമായി കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നുമാണ് കെഎംആര്‍എല്‍ പറയുന്നത്.

നിലവില്‍ സംസ്ഥാന ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത തുകയായ സെന്റിന് 52 ലക്ഷം രൂപ എന്ന നിരക്കിലാണ് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടത്. എന്നാല്‍ എറണാകുളം ജില്ലാ കലക്റ്റര്‍ രാജമാണിക്യം സെന്റിന് 80 ലക്ഷം രൂപയ്ക്കാണ് ശീമാട്ടിയുമായുളള കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. കൂടാതെ കെഎംആര്‍എല്‍ വില കൊടുത്ത് വാങ്ങിയ സ്ഥലം മെട്രൊ റെയില്‍ നിര്‍മാണത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന വിചിത്രമായ വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.