ജെഎന്‍യു വിദ്യാര്‍ഥികളോട് നിരപരാധിത്വം തെളിയിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി

single-img
23 February 2016

khalid-story-fb_647_022216100913

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട അഞ്ച് ജെഎന്‍യു വിദ്യാര്‍ഥികളോട് നിരപരാധിത്വം തെളിയിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി ആവശ്യപ്പെട്ടു. ഒളിവില്‍പോയ അഞ്ച് വിദ്യാര്‍ഥികളും ഞായറാഴ്ച രാത്രിയില്‍ സര്‍വകലാശാല കാമ്പസില്‍ എത്തിയിരുന്നു. കാമ്പസിനുള്ളില്‍ കടക്കാന്‍ പോലീസിന് വൈസ് ചാന്‍സലര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു.

ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടിയിരിക്കുന്നു. അന്വേഷണത്തോട് സഹകരിച്ച് പോലീസില്‍ കീഴടങ്ങുകയാണ് വേണ്ടിയത്. നിരപരാധികള്‍ ആണെങ്കില്‍ എന്തിന് ഭയക്കണം. അന്വേഷണ സംഘം കാര്യങ്ങള്‍ ശരിയായ വഴിക്കുതന്നെ കൊണ്ടുപോകുമെന്നും ബസി പറഞ്ഞു.

അതേസമയം, ഒളിവില്‍പോയത് പോലീസിനെ ഭയന്നല്ലെന്നും ജനങ്ങള്‍ തല്ലിക്കൊല്ലുമെന്ന ഭയത്തെ തുടര്‍ന്നാണെന്നും ജെഎന്‍യുവില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.