കൈയിലും കാലിലും മരത്തടികള്‍ പോലെ മുഴകള്‍ വളരുന്ന ബംഗ്ലാദേശി യുവാവിന്റെ തഴമ്പുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു

single-img
23 February 2016

tree-man

കൈയിലും കാലിലും മരത്തടികള്‍ പോലെ മുഴകള്‍ വളരുന്ന ബംഗ്ലാദേശി യുവാവിന്റെ തഴമ്പുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. ഖുല്‍ന സ്വദേശിയായ അബുല്‍ ബാജന്ദറാണ് ഓരോ ദിവസം കഴിയും തോറും മരമായി മാറുന്ന അപൂര്‍വ്വ രോഗത്തിന് അടിമയായിരുന്നു. ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യഘട്ട സര്‍ജറി നടന്നത്.

ഇരുപത്തിയഞ്ചുകാരനായ അബുള്‍ ഏഴ് വര്‍ഷമായി ഈ രോഗത്തിന് അടിമയാണ് . രോഗത്തിനുള്ള ചികിത്സ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലായിരുന്നു ധാക്ക മെഡിക്കല്‍ കോളേജിലെ വിദഗ്ദ ഡോക്ടര്‍മാര്‍. യുവാവിന്റെ ശസ്ത്രക്രിയയ്ക്ക് ചെലവ് വഹിക്കുന്നത് ബംഗ്ലാദേശി സര്‍ക്കാരാണ്.

ആദ്യഘട്ട സര്‍ജറിയില്‍ കൈയിലെ തഴമ്പുകള്‍ വിജയകരമായി നീക്കം ചെയ്യാന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നാഴ്ച്ചകള്‍ക്കുള്ളില്‍ രണ്ടാംഘട്ട ഓപ്പറേഷന്‍ നടക്കുമെന്നും അധികൃതര്‍ പറഞ്ഞു.