പാമൊലിന്‍ ഇടപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്ന് കോടതി

single-img
23 February 2016

Oommen_Chandy_1357538f

പാമൊലിന്‍ ഇടപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ചൂണ്ടിക്കാണിക്കല്‍. കേസിലെ മൂന്നും നാലും പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി ധമന്ത്രിയായിരുന്ന കാലത്താണ് കരാറുണ്ടാക്കിയതെന്നും ധനമന്ത്രി മന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ഫയലില്‍ ഒപ്പിട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിസഭാ തീരുമാനം മാത്രമേ അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

പാമൊലിന്‍ കേസലെ മൂന്നും നാലും പ്രതികളായ മുന്‍ ചീഫ് സെക്രട്ടറി പത്മകുമാര്‍, സക്കറിയ മാത്യ എന്നിവരെയാണ് കുറ്റ വിമുക്തരാക്കി കൊണ്ടാണ് കോടതി പരാമര്‍ശം നടത്തിയിരിക്കുന്നത്.