തന്റെ പഞ്ചായത്തിലെ നടപ്പാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചശേഷം മടങ്ങാതെ ഒരു ദിവസം മുഴുവന്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം നിന്ന് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി

single-img
23 February 2016

President

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നടപ്പാതയുടെ നിര്‍മാണോദ്ഘാടനത്തി അത് നിര്‍വ്വഹിച്ച് മടങ്ങുന്നതിനു പകരം ഒരു ദിവസം മുഴുവന്‍ അവിടെ തൊഴിലാളികള്‍ക്കൊപ്പം നിന്ന് ജോലി ചെയ്ത് മാതൃകയായി. തൊടുപുഴ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരിയാണ് തശനറ പറ്ഞായത്തില്‍ നടപ്പാത നിര്‍മിക്കാനായി തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ജോലിക്കിറങ്ങിയത്.

തന്റെ പറഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പെരുമ്പിള്ളിച്ചിറ ഞാലിക്കോട് നൂറ് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ കിണര്‍ സ്ഥിതി ചെയ്യുന്ന പാറേക്കണ്ടം പാടത്തിന് അമീപം ഞാലിക്കോട് ഭാഗത്തേക്കുള്ള നടപ്പാത നിര്‍മാണ ഉദ്ഘാടനത്തിനാണ് പ്രസിഡന്റ് എത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് പ്രസിഡന്റ് സിമെന്റും ചട്ടിയുമായി ഇറങ്ങിയതോടെ യോഗത്തിനെത്തിയ എസ്.ടി.യു. തൊഴിലാളികളും കുടിവെള്ള പദ്ധതി കമ്മിറ്റി ഭാരവാഹികളും മറ്റു നാട്ടുകാരും പാത നിര്‍മ്മാണത്തിനിറങ്ങുകയായിരുന്നു.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 50000 രൂപ മുടക്കി ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ നടപ്പാത നൂറുകണക്കിന് ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന ഒന്നാണ്. ജില്ലാ പഞ്ചായത്ത് പത്തു ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് രണ്ടു ലക്ഷം രൂപയും മുടക്കി ഈ പദ്ധതി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.