ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനെ കരിഓയില്‍ പൂശി

single-img
22 February 2016

bjp11446976643

ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനു നേരേ കരിഓയില്‍ പ്രയോഗം. കവിതാ തീയേറ്ററിന് സമീപത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഗേറ്റിലും ചുമരിലുമാണ് കരിഓയില്‍ ഒഴിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ചാലാട് മണലിലെ മാരാര്‍ജി മന്ദിരത്തിനു നേരേയും ആക്രമണമുണ്ടായി. മണലില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി നിയന്ത്രണത്തിലുള്ള മാരാര്‍ജി മന്ദിരത്തിനു നേരെ പുലര്‍ച്ചെ ഒരുസംഘം കുപ്പിയെറിയും ജനല്‍ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനംനടത്തി.