തങ്ങൾ ഭീകരവാദികളല്ലെന്നും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും ഒളിവിലായിരുന്ന ജെഎൻയു വിദ്യാർഥികൾ.

single-img
22 February 2016

461767-khalid

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന വിദ്യാര്‍ഥികള്‍ ഡല്‍ഹി ജെ.എന്‍.യു കാമ്പസിലെത്തി. പോലീസില്‍ കീഴടങ്ങുമെന്നും താന്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ സംഘാടകന്‍ ഉമര്‍ ഖാലിദ് പറഞ്ഞു. ഉമര്‍ ഖാലിദ് അടക്കം ആറ് വിദ്യാര്‍ഥികളാണ് ക്യാമ്പസിലെത്തിയത്. ഉമര്‍ ഖാലിദിനൊപ്പം അഭിഭാഷകനുമുണ്ടായിരുന്നു

എനിക്കെതിരെയുള്ള കുറ്റം കെട്ടിച്ചമച്ചതാണ്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. തനിക്ക് പാകിസ്താന്‍ പാസ്‌പോര്‍ട്ട് ഇല്ലെന്നും ഖാലിദ് പറഞ്ഞു.

അതേസമയം, വിദ്യാർഥികളെ ക്യാംപസിനകത്തു കയറി അറസ്റ്റ് ചെയ്യാൻ സർവകലാശാല അധികൃതർ പൊലീസിന് അനുമതി നൽകിയില്ല. ഇതേത്തുടർന്ന് ഇവർ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പു നൽകി പൊലീസ് ക്യാംപസിനു പുറത്തു നിലയുറപ്പിച്ചു. ഒടുവിൽ വിദ്യാർഥികൾ നിയമപരമായി കീഴടങ്ങാൻ തയാറാണെന്നു അറിയിച്ചതിനെത്തുടർന്ന് പൊലീസ് പിൻവാങ്ങി.