2022 ആകുമ്പോഴേക്കും പാവപ്പെട്ടവര്‍ക്കായി അഞ്ചുകോടി വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
22 February 2016

modi_mannkibaat_address_air_650

രാജ്യത്ത് 2022 ആകുമ്പോഴേക്കും പാവപ്പെട്ടവര്‍ക്കായി അഞ്ചുകോടി വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അഞ്ചുകോടി കുടുംബങ്ങള്‍ ഇപ്പോഴും ഭവനരഹിതരാണെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ രണ്ടുകോടി കുടംബങ്ങള്‍ നഗരങ്ങളിലും രണ്ടുകോടി കുടുംബങ്ങള്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവര്‍ക്കായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒത്തുചേര്‍ന്നായിരിക്കും വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക. ഇതൊരു അടിസ്ഥാനസൗകര്യ പദ്ധതിയായിട്ടല്ല സര്‍ക്കാരിന്റെ മനസ്സിലുള്ളതെന്നും, മറിച്ച് പാവപ്പെട്ടവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയാണെന്നും മോദി പറഞ്ഞു.

നിര്‍മാണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ല്‍ എങ്ങനെയുള്ള ഇന്ത്യയായിരിക്കണം നമുക്കാവശ്യമെന്നു ഓരോ ഇന്ത്യന്‍ യുവാക്കളും ചിന്തിക്കണമെനന്ും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.