ആര്‍എസ്എസിനെ പരിഹസിച്ചുകൊണ്ട് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ എസ്എഫ്ഐയുടെ ദേശസ്‌നേഹ പരീക്ഷ

single-img
20 February 2016

kasargod-1

സംഘപരിവാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐയുടെ രാജ്യസ്‌നേഹം പരിശോധിക്കല്‍ പരീക്ഷ. പരീക്ഷയെഴുതാന്‍ നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ആര്‍എസ്എസിന്റെ ദേശഭക്തിയെ പരിഹസിച്ചുകൊണ്ട് എസ്എഫ്ഐ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളാണ് ഇത്തരത്തിലൊരു ദേശസ്നേഹ പരീക്ഷ സംഘടിപ്പിച്ചത്.

വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന സംഘപരിവാറിന്റെയും നിര്‍വചനത്തിലെ രാജ്യസ്നേഹികളെ തേടുകയാണ് പരീക്ഷാ നടത്തിപ്പിലൂടെ എസ്എഫ്ഐ. ജെഎന്‍യു സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് വ്യത്യസ്തമായ പരിപാടി ഒരുക്കുകയായിരുന്നു.

ബീഫ് കഴിച്ചവര്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ചോദ്യങ്ങള്‍ ആരംഭിക്കുന്നത്. ഉത്തരം ടിക്ക് ചെയ്യേണ്ട രീതിയില്‍ 14 ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടായിരുന്നത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. പരിപാടി ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ബി വൈശാഖ് പറഞ്ഞു. പരീക്ഷയില്‍ സംഘപരിവാറിന്റെ ഇഷ്ട ഉത്തരങ്ങള്‍ നല്‍കുന്നവര്‍ക്ക്, രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റും എസ്എഫ്ഐ വിതരണം ചെയ്യും. അസഹിഷ്ണുതയുടെയും അന്യമത വിധ്വേഷവത്തിന്റെയും സംഘി രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റാകും നല്‍കുകയെന്നും വൈശാഖ് അറിയിച്ചു.

12767209_817270955044768_1453616701_n-1 12746326_817270951711435_285956435_n-1