ഐഎസ് ചാവേര്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

single-img
20 February 2016

ISIS-Kid

ഐഎസ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണത്തിന് കുട്ടികളെ ഉപയോഗിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 89 സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ സൈന്യത്തെ ഉദ്ധരിച്ച് ദ വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഐഎസ് ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും 12നും 16നും ഇടയില്‍ പ്രായമുള്ളവരാണ്. എട്ടും ഒമ്പതും വയസുള്ള കുട്ടികളെയും ആക്രമണങ്ങള്‍ക്ക് നിയോഗിക്കുന്നതായാണ് അമേരിക്കന്‍ സൈന്യം നല്കുന്ന റിപ്പോര്‍ട്ട്. തടവിലാക്കുന്നവരെ വെടിവച്ചു കൊല്ലാന്‍ കുട്ടികളെ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ് നേരത്തേ പുറത്തുവിട്ടിരുന്നു.