സ്മാര്‍ട് സിറ്റി ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുത്തില്ല

single-img
20 February 2016

18tvcgn03_VS_Re_19_1242346f

സ്മാര്‍ട് സിറ്റി ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുത്തില്ല. അഴിമതിയുടെ പേരില്‍ പ്രതിപക്ഷം സ്മാര്‍ട് സിറ്റി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വി.എസ് ചടങ്ങില്‍ പങ്കെടുക്കാത്തത്. പദ്ധതിയുടെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷകരിക്കുന്നതിന്റെ കൂടി ഭാഗമായാണ് പ്രതിഷേധമെന്ന് പ്രതിപക്ഷം പറയുന്നു.

പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിന്റെ നേതൃത്വത്തില്‍ സമാര്‍ട് സിറ്റിക്ക് പുറത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.