വിവാഹ ഫോട്ടോയില്‍ കാണുന്ന സ്വര്‍ണാഭരണങ്ങള്‍ വിവാഹമോചന സമയത്ത് തിരികെ ആവശ്യപ്പെടാനാവില്ലെന്നു ഹൈക്കോടതി

single-img
20 February 2016

gold

വിവാഹ ഫോട്ടോയില്‍ കാണുന്ന സ്വര്‍ണാഭരണങ്ങള്‍ വിവാഹമോചന ഹര്‍ജി പരിഗണിക്കുമ്പോള്‍ തിരികെ ആവശ്യപ്പെടാനാവില്ലെന്നു ഹൈക്കോടതി. വിവാഹസമയത്തു ധരിച്ചിരുന്ന സ്വര്‍ണം യഥാര്‍ഥ സ്വര്‍ണമാണോ, റോള്‍ഡ് ഗോള്‍ഡാണോയെന്നു ഫോട്ടോയിലൂടെ തിരിച്ചറിയാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം സ്വദേശി വി. മുഹമ്മദാലി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് സി.ടി രവികുമാറിന്റെ തീരുമാനം. സ്വര്‍ണത്തിന്റെ വിപണിമൂല്യം കണക്കിലെടുക്കാന്‍ ഫോട്ടോ ഗ്രാഫ് ഉപയോഗിക്കാന്‍ ആവില്ലെന്നും വ്യക്തമായ തെളിവ് ഇല്ലാത്ത സാഹചര്യത്തില്‍ ഫോട്ടോയില്‍ നിന്നു ലഭിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നത് ഗുണകരമാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഫോട്ടോയില്‍ കാണുന്ന സ്വര്‍ണം യഥാര്‍ഥമാണോ അല്ലയോ എന്നു തിരിച്ചറിയാനുള്ള സാങ്കേതികത ഇനിയും ലഭ്യമായിട്ടില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ മുസ്‌ലിം വിവാഹമോചന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചിതയാവുന്ന സ്ത്രീക്ക് പുനര്‍വിവാഹം വരെ ജീവനാംശം ലഭിക്കുന്നതിന് അര്‍ഹതയുണെ്ടന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.