ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും ജെഎന്‍യു സംഭവവികാസങ്ങളിലുള്ള മോശം പെരുമാറ്റത്തില്‍ പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ പ്രതിഷേധം

single-img
20 February 2016

NDTV

ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും ജെഎന്‍യു സംഭവവികാസങ്ങളിലുള്ള മോശം പെരുമാറ്റത്തില്‍ പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ പുതുമയുള്ള പ്രതിഷേധം. വൈകീട്ട് ഒമ്പതുമണിക്ക് സംപ്രേക്ഷണം ചെയ്യാറുള്ള വാര്‍ത്ത വേണ്ടെന്നുവെച്ച് പകരം ബ്ലാക്ക് സ്‌ക്രീന്‍ മാത്രം കാണിക്കുകയായിരുന്നു. സ്‌ക്രീനില്‍ ‘യാതൊരു ടെക്നിക്കല്‍ പ്രശ്നവും ഇപ്പോള്‍ നിങ്ങള്‍ നേരിടുന്നില്ല, സിഗ്നല്‍ പ്രശ്നവുമില്ല, നിങ്ങളുടെ ടിവിക്കും തകരാറില്ല, പക്ഷേ ഞാന്‍ നിങ്ങളെ ഇരുട്ടില് നിര്‍ത്തുകയാണ്.’ എന്നെഴുതിക്കാണിക്കുകയും ചെയ്തു.

വിഷയത്തില്‍ വിവാദപരമായ നിലപാടെടുത്ത മറ്റു ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും ശബ്ദം മാത്രം കേള്‍പ്പിക്കുയും ചെയ്തു. നേരത്തെ പല പ്രമുഖ ചാനല്‍ അവതാരകരും ഏകപക്ഷീയമായിട്ടാണ് പെരുമാറുന്നതെന്ന് ആക്ഷേപങ്ങളുയരുകയും പ്രമുഖ ചാനല്‍ അവതാരകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.

ജെ.എന്‍.യു ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥി പ്രതിനിധിയെ സംസാരിക്കാനനുവദിക്കാതെ അര്‍ണാബ് സംസാരിച്ചതിശനതിരെയാണ് പ്രതിഷേധമുയര്‍ന്നത്. മാത്രമല്ല വിഷയത്തിലെ രാഷ്ട്രീയം സംസാരിക്കാതെ ഏകപക്ഷീയമായി വിധി പറയുകയും അഫ്സല്‍ഗുരു വിഷയത്തെ ചര്‍ച്ച ചെയ്യുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് പ്രഖ്യാപിക്കുകയും അര്‍ണാബ് ചെയതുവെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.