ഫ്രീഡം251 തട്ടിപ്പ്; ജനങ്ങള്‍ മൊബൈലിനായി പണം മുടക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്ന് ട്രായിയും ടെലികോം മന്ത്രാലയവും അറിയിച്ചതായി ബി.ജെ.പി എം.പി

single-img
19 February 2016

img_freedom251

‘ഫ്രീഡം 251’ വെറും തട്ടിപ്പാണെന്നും ഈ ഫോണിന് ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ബി.ജെ.പി എം.പി കിരിത് സൊമയ്യ. ജനങ്ങള്‍ മൊബൈലിനായി പണം മുടക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും ട്രായിയും ടെലികോം മന്ത്രാലയവും അറിയിച്ചതായും അദ്ദേഹം ട്വിറ്റിലൂടെ വ്യക്തമാക്കി.

ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ താന്‍ കേന്ദ്ര ടെലികോം മന്ത്രാലയം, ട്രായി, ഉപഭോക്ത്ര മന്ത്രാലയം, സെബി, ധനകാര്യ മന്ത്രാലയം, ആര്‍.ബി.ഐ എന്നിവരുമായി ബന്ധപ്പെട്ടതായും മൊബൈല്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന് നിര്‍ദേശം ടെലികോം മന്ത്രാലയം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പക്ഷേ എം.പിയുടെ വാക്കുകളോട് ടെലികോം മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.