കനയ്യകുമാറിനെ ഫോട്ടോഷോപ്പിലൂടെ ആക്രമിച്ച് സംഘപരിവാര്‍

single-img
19 February 2016

Kanayya Kumar

ഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനേതാവ് കനയ്യകുമാറിനെ ഫോട്ടോഷോപ്പിലൂടെ ആക്രമിച്ച് സംഘപരിവാര്‍ സംഘടനകള്‍. വിവിധ ടെലിവിഷന്‍ ചാനലുകളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പുറത്തുവന്ന വീഡിയോകളും തെളിവുകളും കന്നയ്യകുമാര്‍ ഇന്ത്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ഡല്‍ഹി പൊലീസിന്റെ വാദത്തെ തള്ളിക്കളഞ്ഞതിനു ശേഷമാണ് കെട്ടിച്ചമച്ച തെളിവുകളുമായി സംഘപരിവാറുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

കന്നയ്യകുമാര്‍ പ്രസംഗിക്കുന്ന ചിത്രത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉള്‍പ്പെടെയുള്ള തീവ്രവാദ ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ത്തും പിറകില്‍ തീവ്രവാദികളെ അണിനിരത്തിയുമാണ് സംഘപരിവാര്‍ രാഷ്ട്രീയ അനുയായികള്‍ ഫേസ്ബുക്കിലും മറ്റും പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.

അതിനിടയില്‍ സീന്യൂസ് ചാനല്‍ പുറത്തുവിട്ട കനയ്യകുമാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇന്ത്യാടുഡെ ചാനല്‍ ഇന്ന് പുറത്തുവിട്ടു. കന്നയ്യകുമാറിന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് ചാനല്‍ വീഡിയോ പുറത്തുവിട്ടതെന്ന് ഇന്ത്യാടുഡെ പറയുന്നു.