കാസര്‍കോട് കലക്ടറേറ്റ് വളപ്പില്‍ സ്വാതന്ത്ര്യ സുവര്‍ണജൂബിലി സ്മാരകമായി ഗാന്ധി പ്രതിമ നിര്‍മിക്കാനുള്ള തീരുമാനം പാഴ്ചെലവാണെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി

single-img
19 February 2016

DSC_5727

കാസര്‍കോട് കലക്ടറേറ്റ് വളപ്പില്‍ സ്വാതന്ത്ര്യ സുവര്‍ണജൂബിലി സ്മാരകമായി ഗാന്ധി പ്രതിമ നിര്‍മിക്കാനുള്ള തീരുമാനം പാഴ്ചെലവാണെന്നു കാട്ടി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ കുറിപ്പ്. ലക്ഷങ്ങള്‍ മുടക്കി ഗാന്ധി പ്രതിമ നിര്‍മിക്കുന്നതിനു പകരം, ഈ തുക മറ്റൊരു നല്ലകാര്യത്തിനു വിനിയോഗിക്കണമെന്നാണു സര്‍ക്കാരിനു നല്‍കിയ മറുപടിയില്‍ റവന്യൂ പ്രന്‍സിപ്പല്‍ സെക്രട്ടറി നിര്‍മദ്ദശിക്കുന്നത്.

2002ല്‍ ആണു ശില്‍പ്പി കാനായി കുഞ്ഞിരാമനെക്കൊണ്ട് അന്‍പതു ലക്ഷം രൂപ ചെലവില്‍ ഗാന്ധിജിയുടെ വെങ്കല ശില്‍പ്പം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 50 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിക്കഴിഞ്ഞിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണു പ്രതിമ നിര്‍മാണത്തിനു കലക്ടറേറ്റ് വളപ്പില്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ 13 വര്‍ഷം മുന്‍പു കൈക്കൊണ്ട തീരുമാനത്തിനു നിലവില്‍ പ്രസക്തിയില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതിമ നിര്‍മ്മിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ആറടി ഉയരത്തില്‍ പ്ലാറ്റ്ഫോം, ഉദ്യാനം ഉള്‍പ്പെടെ നിര്‍മിക്കാന്‍ പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാരിനു മുന്‍പില്‍ പ്രതിമ നിര്‍മാണത്തിനു തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ എത്തിയെങ്കിലും സാങ്കേതിക കുരുക്കില്‍പ്പട്ടു നീണ്ടു.

ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിമ നിര്‍മാണത്തിനു തുക അനുവദിക്കുന്നതിന് അനുകൂല നിലപാടെടുത്തതിനെ തുടര്‍ന്നാണ് വിയോജിപ്പുമായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തിയിരിക്കുന്നത്.