പരീക്ഷയ്ക്കു മുമമ്പ എസ്എസ്എല്‍സി ഐടി പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികളുടെ കയ്യില്‍

single-img
19 February 2016

sslc

എസ്എസ്എല്‍സി ഐടി പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ ഉള്‍ക്കൊള്ളുന്ന സോഫ്റ്റ്വെയര്‍ ചോര്‍ന്നതായി വിവരം. സ്‌ക്രീന്‍ഷോട്ടെടുത്ത ചോദ്യപേപ്പറുകള്‍ പരീക്ഷയ്ക്ക് മുന്നെ വിദ്യാര്‍ഥികളുടെ കൈകളിലെത്തി. പരീക്ഷാച്ചുമതലയിലുണ്ടായിരുന്നവര്‍ ചോദ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കരുതുന്നത്. ചോദ്യങ്ങള്‍ തയ്യാറാക്കി സോഫ്റ്റ്വെയര്‍ സജ്ജമാകുന്ന ഘട്ടത്തിലാണ് ചോര്‍ച്ചയുണ്ടായശതന്നാണ് വിവരം.

അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പുതന്നെ ചോദ്യങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പെന്‍ഡ്രൈവിലും, ഡാറ്റാ കാര്‍ഡിലും പകര്‍ത്തി കൈമാറിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നുമാണ് വിലയിരുത്തല്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുളള സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് സോഫ്റ്റ്വെയറില്‍ നിന്നും ചോദ്യങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്.

പയ്യന്നൂരിലെ തന്നെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ചോര്‍ത്തിയ ചോദ്യപേപ്പര്‍ ലഭിച്ചത്. വിവിധ സെറ്റ് ചോദ്യങ്ങള്‍ ഉളളതിനാല്‍ ഒമ്പത് വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറില്‍ ലോഗിന്‍ ചെയ്താണ് കൂട്ടത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറില്‍ ലോഗിന്‍ ചെയ്താണ് ചോദ്യങ്ങള്‍ പെന്‍ഡ്രൈവിലേക്ക് പകര്‍ത്തിയത്.