ബിജെപിയെ പിന്തുണയ്ക്കുന്ന ചില വിഭാഗങ്ങള്‍ രാമക്ഷേത്രത്തേക്കുറിച്ചും മറ്റും നടത്തുന്ന പ്രസ്താവനകള്‍ വര്‍ഗീയ ലഹളയ്ക്കു വഴിവയ്ക്കുമെന്ന് പുരി ശങ്കരാചാര്യ

single-img
18 February 2016

hqdefault

ഉത്തരവാദിത്വമില്ലാതെ പ്രകോപനപരമായി നടത്തുന്ന പ്രസ്താവനകള്‍ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നു പുരി ശങ്കരാചാര്യ ജഗദ്ഗുരു സ്വാമി അധോക്ഷ്ജഞാനന്ദ്. ബിജെപിയെ പിന്തുണയ്ക്കുന്ന ചില വിഭാഗങ്ങള്‍ രാമക്ഷേത്രത്തേക്കുറിച്ചും മറ്റും നടത്തുന്ന പ്രസ്താവനകള്‍ വര്‍ഗീയ ലഹളയ്ക്കു വഴിവയ്ക്കുന്ന തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായി അദ്ദേഹം അറിയിച്ചു. ഇത്തരം അഭിപ്രായപ്രകടങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി പറയുന്നത് സത്യമായും മറ്റുള്ള വസ്തുതകളെല്ലാം അസത്യമായും കണക്കിലെടുക്കുന്നതില്‍ അദ്ഭുതം തോന്നുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന്‍ തീവ്രവാദിയായിരുന്നെന്ന് മുംബൈ സ്‌ഫോടന കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.