ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പേര് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ

single-img
18 February 2016

JNUGate

ആര്‍.എസ്.എസ് സ്ഥാപകരിലൊരാളായ കെ.ബി. ഹെഡ്ഗേവാറിന്റെ പേര് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ഇതിനായി ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കി. പ്രധാനമന്ത്രിക്കും മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും പതിനഞ്ചോളം വരുന്ന ബി.ജെ.പി എംപിമാര്‍ ഒപ്പിട്ട നിവേദനമാണ് നല്‍കിയതെന്ന് ഹിന്ദു മഹാസഭ അറിയിച്ചു.

രാജ്യദ്രോഹികളുടെ താവളമാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയെന്നും ഇത് അടച്ചുപൂട്ടണമെന്നുമുള്ള സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് പ ിന്നാലെയാണ് ഹെഡ്‌ഗോവറിന്റെ പേര് സര്‍വ്വകലാശാലയ്ക്ക് നല്‍കണമെന്ന വാദവുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയത്. ജെ.എന്‍.യു രാജ്യദ്രോഹികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയും നേരത്തേ രംഗത്തെത്തിയിരുന്നു.

ജെ.എന്‍.യു നാല് മാസത്തേക്ക് അടച്ചിടണമെന്നും, ഇനി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങിയ ശേഷം മാത്രം സര്‍വ്വകലാശാല തുറന്നാല്‍ മതിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടിരുന്നു.