ബാലമന്ദിരത്തിലെ അന്തേവാസികൾ പഠനത്തില്‍ പിന്നാക്കം പോയത് പ്രകൃതിവിരുദ്ധ പീഡനം കാരണം;പുരോഹിതന്‍ പിടിയില്‍

single-img
18 February 2016

1455739679_c1802cr

ബാലമന്ദിരത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സ്‌ഥാപനനടത്തിപ്പുകാരനായ വൈദികനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
വളയന്‍ചിറങ്ങര ബാലഗ്രാം ബാലമന്ദിരത്തിന്റെ നടത്തിപ്പുകാരനായ പത്തനംതിട്ട സ്വദേശി ഫാ.ജോണ്‍ ഫിലിപ്പോസ്‌ ആണ്‌ അറസ്‌റ്റിലായത്‌.

10ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എസ്‌ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ബാലമന്ദിരത്തില്‍ താമസിച്ച വിവിധ ക്ലാസുകളില്‍ പഠിക്കുന്ന മറ്റു വിദ്യാര്‍ഥികളും പീഡനത്തിനരയായതായി പോലിസ് പറഞ്ഞു.കുട്ടികളെ പ്രതി രണ്ടു വര്‍ഷത്തോളമായി പീഡിപ്പിച്ച് വരുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.