മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ത്വരിത പരിശോധന.

single-img
18 February 2016

cn balakrishnan

കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസില്‍ സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ത്വരിത പരിശോധന നടത്താന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിദേശമദ്യം വാങ്ങിയ ഇനത്തില്‍ മന്ത്രി മന്ത്രി അഞ്ചുകോടി കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് ആരോപണം.

മന്ത്രിക്ക് പുറമേ കണ്‍സ്യൂമര്‍ ഫെഡ് മുന്‍ പ്രസിഡന്റ് ജോയ് തോമസ്, മുന്‍ എംഡി റിജി ജി. നായര്‍, ആര്‍.ജയകുമാര്‍ എന്നിവര്‍ക്കെതിരേയാണ് വിജിലന്‍സ് പരിശോധന. ത്വരിത പരിശോധന നടത്തിയ ഏപ്രില്‍ നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.