ഫ്രീഡം 251 അബദ്ധങ്ങളുടെ കൂമ്പാരം; വെബ്‌സൈറ്റും തകരാറിലായി

single-img
18 February 2016

Free

ഫ്രീഡം251 ഔദ്യോഗികമായി പുറത്തിറക്കിയിട്ടും വാങ്ങാന്‍ കഴിയാതെ ജനങ്ങള്‍. ഫോണ്‍ ലഭിക്കാന്‍ ബുക്ക് ചെയ്യുന്ന സൈറ്റില്‍ അബദ്ധങ്ങളുടെ കൂമ്പാരവും് ഒടുവില്‍ ക്ഷമാപണ സന്ദേശം മാത്രം കാണിച്ച് അധികൃതര്‍ ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇന്ത്യന്‍ കമ്പനിയായ റിങ്ങിംഗ് ബെല്‍സ് പ്രധാനമന്ത്രിയുടെ കണക്ട് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് 251 രൂപക്ക് സ്മാര്‍ട്ട്ഫോണുമായി രംഗത്തെത്തിയത്. സൈറ്റില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കൊടുത്താല്‍ കാര്‍ട്ടിലേക്ക് ഫോണിന്റെ വിലയായ 251 രൂപയ്ക്കൊപ്പം ഷിപ്പിംഗ് ചാര്‍ജായ 40 രൂപയും ചേര്‍ത്ത് 291 രൂപ ഈടാക്കുമെന്ന് കാണിക്കുന്നു. ശേഷം പേരും അഡ്രസ്സും കൊടുത്ത് പേ നൗ ഓപ്ഷന്‍ നല്‍കിയാല്‍ ശൂന്യമായ ഒരു പേജ് മാത്രമാണ് വന്നുകൊണ്ടിരുന്നത്.

മാത്രമല്ല ഫോണിന്റെ എണ്ണം കൊടുക്കുന്ന കോളത്തില്‍ ‘.5’ എന്നാണ് ടൈപ്പ് ചെയ്യുന്നതെങ്കില്‍ വിലയായി കാണിക്കുന്നത് 125.5 രൂപയും ഷിപ്പിങ്ങ് ചാര്‍ജ്ജ് 20 രൂപയുമാണ്. ഇത്തരത്തില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ഫോണ്‍ നല്‍കുന്നതെന്നു മാത്രം വ്യക്തതയില്ല.

ബുധനാഴ്ച നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറാണ് ഔദ്യോഗികമായി ഫോണ്‍ പുറത്തിറക്കിയത്. വ്യാഴാഴ്ച രാവിലെ 6മണി മുതല്‍ ഫ്രീഡം251.കോം എന്ന സൈറ്റുവഴി ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയും എന്നാണ് പുറത്തുവിട്ടിരുന്ന വിവരങ്ങള്‍. എന്നാല്‍ ആകാംക്ഷയോടെ കാത്തിരുന്ന ഉപയോക്താക്കളെ നിരാശരാക്കിയാണ് ഫ്രീഡം251 വന്നിരിക്കുന്നത്.

സൈറ്റുവഴി ബുക്ക് ചെയ്താല്‍ ജൂണ്‍ 30ന് മുമ്പ് കൊടുത്തുതീര്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ സൈറ്റില്‍ കയറാന്‍ കഴിയുമെങ്കിലും ഫോണ്‍ വാങ്ങാന്‍ കഴിയാതെ നിരാശരായിരിക്കുകയാണ് ഉപയോക്താക്കള്‍.freedom251_bug-1-576x1024 (1)