ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കാവാമെന്ന് സിപിഎം കേന്ദ്രകമ്മറ്റി;സഖ്യം വേണ്ട.

single-img
18 February 2016

CPM_flags2008_0കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സിപിഎം കേന്ദ്ര കമ്മറ്റി തള്ളി. പകരം കോണ്‍ഗ്രസുമായി പ്രാദേശിക നീക്ക് പോക്ക് ആകാമെന്ന് കേന്ദ്ര കമ്മറ്റി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തിനു തീരുമാനമെടുക്കാനും കേന്ദ്ര കമ്മിറ്റി അനുമതി നല്‍കി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേരള ഘടകവും ശക്തമായി എതിര്‍ത്തിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും തോമസ് ഐസകും മാത്രമാണ് ബംഗാള്‍ ഘടകത്തെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അനുകൂലിച്ചത്.

കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ത്രിപുര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തു. ഇതോടെയാണ് കേന്ദ്ര കമ്മിറ്റി സഖ്യം വേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്.