കർഷകർ ആത്മഹത്യ ചെയ്യുന്നത് ഫാഷനും ട്രെൻഡുമായെന്ന ബിജെപി എംപി

single-img
18 February 2016

427362-farmer-suicide

എല്ലാകർഷക ആത്മഹത്യകളും പട്ടിണികൊണ്ടും തൊഴിൽ ഇല്ലായ്മ കൊണ്ടുമല്ല. ഇതൊരു ഫാഷനും ട്രെൻഡുമായെന്ന് ബിജെപി എം പി. വടക്കൻ മുംബൈയെ പ്രതിനിധീകരിക്കുന്ന എംപി ഗോപാൽ ഷെട്ടിയാണു ആത്മഹത്യ ചെയ്ത കർഷകരെ പരിഹസിച്ച് രംഗത്ത് വന്നത്.

ഈ വർഷം ജനുവരി മുതൽ 124 കർഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലായിരുന്നു എംപിയുടെ പരിഹാസം. മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചു ലക്ഷം നല്‍കുമെങ്കില്‍ മറ്റൊരു സര്‍ക്കാര്‍ ഏഴും എട്ടും ലക്ഷം നല്‍കും. കര്‍ഷകര്‍ക്ക് പണം നല്‍കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും ഷെട്ടി കുറ്റപ്പെടുത്തി. ബുധനാഴ്ച നടന്ന പൊതുയോഗത്തിലായിരുന്നു എംപിയുടെ വിവാദ പ്രസ്താവന

കർഷകർക്ക് നേരെയുള്ള ബിജെപിയുടെ നിലപാടാണ് എംപിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു..