28 വർഷത്തിനു ശേഷം ഷാരൂഖ് ഖാൻ ബിരുദസര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തി;അവിടെയും പ്രതിഷേധവുമായി എ.ബി.വി.പി

single-img
17 February 2016

426900-pti-shah-rukh-khan-degree

ഡല്‍ഹി ഹന്‍സ് രാജ് കോളജിലെത്തിയ ബോളീവുഡ് താരം ഷാരൂഖ് ഖാനെതിരെ എ ബി വി പിയുടെ പ്രതിഷേധം. പ്രതിഷേധിച്ച 5 വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. ഹന്‍സ്‌രാജ് കോളേജില്‍ നിന്നും പാസായതിന് 28 വര്‍ഷത്തിന് ശേഷമാണു ഷാരൂഖ് കോളേജിൽ ബിരുദസര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാൻ എത്തിയത്.

അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ഷാരൂഖ് നടത്തിയ പരാമര്‍ശങ്ങളില്‍ ദേശവിരുദ്ധനെന്ന് വിളിച്ചുകൊണ്ടായിരുന്നു എ.ബി.വി.പിക്കാരുടെ പ്രതിഷേധം.

ഇതെനിക്ക് വളരെ വിലപ്പെട്ട നിമിഷമാണ്. 1988ല്‍ വിടപറഞ്ഞ കോളജിലേയ്ക്ക് ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു. ഒരു കാര്യം മാത്രമാണെനിക്ക് മിസ് ചെയ്യുന്നത്. ഇന്ന് എന്റെ മക്കള്‍ എനിക്കൊപ്പമില്ല. എന്റെ കോളജിലെ മുക്കും മൂലയും അവരെ കാണിക്കാന്‍ എനിക്കാഗ്രഹമുണ്ട് ഷാരൂഖ് പറഞ്ഞു.