ജെഎന്‍യു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി;എം.ബി രാജേഷ് എംപിയ്ക്ക് ഭീഷണി

single-img
17 February 2016

MB_Rajesh1ജെ.എന്‍.യു വിഷയവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട എം.ബി രാജേഷ് എം.പിക്ക് അജ്ഞാതന്റെ ഭീഷണി. ടെലിഫോണില്‍ വിളിച്ചാണ് രാജേഷിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് പറഞ്ഞ് ഇയാള്‍ നിരവധി തവണ വിളിച്ച് ശല്യം ചെയ്തു.

അര്‍ധരാത്രിയോടെയാണ് ഫോണിലൂടെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. സംസ്ഥാനത്തിനകത്തു നിന്നു തന്നെയാണ് ഫോണ്‍ കോളെന്നു സംശയിക്കുന്നു.

ലാന്‍ഡ് ഫോണില്‍ വിളിച്ച് ബിജു എന്ന് പേര് പറഞ്ഞെങ്കിലും നമ്പര്‍ പരിശോധിച്ചപ്പോള്‍ രഞ്ജിത് രവീന്ദ്രന്‍ എന്നയാളുടെ പേരിലാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് കണ്ടെത്തിയിയത്. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് എം.ബി രാജേഷ് പറഞ്ഞു.