കോടതിയ്ക്ക് മുന്നിൽ വീണ്ടും സംഘർഷം;മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തു

single-img
17 February 2016

CbZxfFpUkAAvcvRപട്യാലഹൗസ് കോടതിയിൽ വീണ്ടും സംഘർഷം.സംഘപരിവാർ അനുകൂല അഭിഭാഷകരാണു മാധ്യമപ്രവർത്തകരെ മർദ്ദിച്ചത്.കഴിഞ്ഞ ദിവസം നടന്ന അക്രമത്തിൽ പങ്കെടുത്ത അഭിഭാഷകർ തന്നെയാണു ഇത്തവണയും ആക്രമത്തിനു നേതൃത്വം നൽകിയത്.

രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ കേസ് പരിഗണിക്കാനിരിക്കെയാണു അക്രമം.

പട്യാലഹൗസ് കോടതിയിലെ സംഭവങ്ങള്‍ അപലപനീയമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു . ഇരുകൂട്ടരും മിതത്വം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഇതിനു പിന്നാലെയാണു വീണ്ടും അക്രമസംഭവം അരങ്ങേറിയത്

 

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് ശേഷം കോടതി വളപ്പിലെ ഗേറ്റിനുടുത്തെത്തിയ അഭിഭാഷകര്‍ മാധ്യപ്രവര്‍ത്തകരെ തടയുകയും ചെയ്തു.