സര്‍ക്കാരിന്‌ അസഹിഷ്ണുത; ജെഎന്‍യു വിഷയത്തില്‍ കനയ്യ കുമാറിന് പിന്തുണയുമായി അന്താരാഷ്ട്രാ രംഗത്തെ പ്രശസ്ത ചിന്തകരും എഴുത്തുകാരും ശാസ്ത്രജ്ഞരും

single-img
17 February 2016

jnu-protest-pti_650x400_61455683476ജെഎന്‍യു വിഷയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ കുമാറിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക അക്കാദമി രംഗംങ്ങളിലെ പ്രമുഖര്‍ രംഗത്ത്. ചിന്തകനായ നോം ചോംസ്‌കി, സാഹിത്യകാരനായ ഓര്‍ഹന്‍ പാമുക് എന്നിങ്ങനെ 86ഓളം പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്.

തെറ്റ് ചെയ്‌തോ എന്നു പോലും പരിശോധിക്കാതെ കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭരണകൂടഭീകരതയാണ് വെളിവായിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.സര്‍ക്കാരിന് അസഹിഷ്ണുതയാണെന്ന് ഇവര്‍ വിമര്‍ശനം ഉന്നയിച്ചു. ഗവണ്‍മെന്റിന്റെ പ്രമാണിക ഭീഷണിയാണ് സംഭവത്തില്‍ കാണാന്‍ കഴിയുന്നതെന്ന് 86 പേരും ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു.