ഓംലറ്റിന്റെ പേരിലും കൊലപാതകശ്രമം;യുവതിയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

single-img
17 February 2016

fire-01ഹൈദ്രാബാദ്;മദ്യപിച്ചെത്തിയ ഓട്ടോ ഡ്രൈവർ ഓംലറ്റിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി.നരേഷ്‌ എന്നയാളാണ്‌ മകന്‍ ഓംലറ്റ്‌ കഴിച്ചതിന്റെ ദേഷ്യത്തില്‍ ഭാര്യയ്‌ക്ക് തീകൊളുത്തിയത്‌.

മദ്യപിച്ചെത്തിയ നരേഷ്‌ ഭാര്യയായ സാന്റേഷാമ്മയോട് ഓംലറ്റ് ഉണ്ടാക്കി നൽകാൻ ആവശ്യപ്പെട്ടു.ഭാര്യ ഓംലെറ്റ്‌ ഉണ്ടാക്കി നരേഷിന്റെ കിടക്കയ്‌ക്കരുകില്‍ വച്ചു. കിടക്കയ്ക്കരികിലിരുന്ന ഓംലറ്റ് നരേഷിന്റെ ഇളയ മകൻ എടുത്ത് കഴിയ്ക്കുക ആയിരുന്നു.

ഓംലെറ്റ്‌ കാണാത്തതതിന്റെ ദേഷ്യത്തില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. യുവതിയെ അയല്വാസികൾ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. നരേഷിനെതിരെ കൊലപാതക ശ്രമത്തിന്‌ കേസ്‌ എടുത്തിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

യുവതിയുടെ നില ഗുരുതരമായി തുടരുകയാണു