എയ്ഡ്‌സ് രോഗമുണ്ടെന്നറിഞ്ഞിട്ടും നിരവധിപേരുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട 19 കാരി യു.എ.ഇയിൽ അറസ്റ്റിൽ; പുരുഷന്മാരെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവതി

single-img
17 February 2016

ac52fe54e506എയ്ഡ്‌സ് രോഗമുണ്ടെന്നറിഞ്ഞിട്ടും നിരവധിപേരുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട 19 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.അബൂദാബിയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും 2 പുരുഷന്മാര്‍ക്കൊപ്പമാണ് യുവതി അറസ്റ്റിലായത്. വൈദ്യപരിശോധനയില്‍ യുവതിക്ക് എയ്ഡ്‌സ് രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു.

രോഗബാധയുണ്ടെന്നറിഞ്ഞിട്ടും പുരുഷന്മാരെ നശിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് യുവതി പോലീസിനോട് പറഞ്ഞു.എയ്ഡ്‌സ് രോഗിയായ ഒരാളുമായുണ്ടായ ശാരീരിക ബന്ധത്തെ തുടര്‍ന്നാണ് തനിക്ക് രോഗബാധയേറ്റതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി.

പിടിയിലായ പുരുഷന്മാര്‍ യുവതിക്കൊപ്പം ശയിച്ചിട്ടില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി.

ഇവര്‍ക്ക് എയ്ഡ്‌സ് രോഗബാധിതർ അല്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.