ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ സ്മാർട്ട്ഫോൺ ഇന്ന് പ്രതിരോധമന്ത്രി രാജ്യത്തിനു സമർപ്പിയ്ക്കും;ബുക്കിങ്ങ് നാളെ 6 മണി മുതൽ

single-img
17 February 2016

screen-12.03.52[17.02.2016]സര്‍ക്കാര്‍ സഹായത്തോടെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഇന്ന് രാജ്യത്തിനു സമർപ്പിയ്ക്കും. 251 രൂപയ്ക്കാണു ‘ഫ്രീഡം 251’ എന്നുപേരിട്ട ഫോൺ വിപണിയിലെത്തുക. റിങ്ങിങ് ബെല്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് ഫോൺ നിർമ്മിയ്ക്കുന്നത്.നാളെ രാവിലെ ആറു മണി മുതൽ ബുക്കിങ്ങ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.നേരത്തെ 500 രൂപയിൽ താഴെയാകും വിലയെന്നാണു കമ്പനി അറിയിച്ചിരുന്നത്

4 ഇഞ്ച് ഡിസ്പ്ലേയാണു ഫ്രീഡം 251നു 1.3ജിഗാഹെട്സ് ക്വാഡ്കോർ പ്രോസസർ,1ജിബി റാം.8ജിബി ഇന്റെണൽ മെമ്മറി,3.2 മെഹാപിക്സൽ ബാക്ക് ക്യാമറയും .3 മെഗാപിക്സൽ പ്രണ്ട് ക്യാമറയും ഫ്രീഡം 251നു ഉണ്ട്.മെമ്മറി 32 ജിബി വരെ വർദ്ദിപ്പിക്കാനാകും.1450 എം.എ.എച്ച് ബാറ്ററിയാണു ഫ്രീഡം 251നു.ആൻഡ്രോയിഡ് ലോലിപ്പോപ്പ് അധിഷ്ടിത ഓ.എസ് ആണു ഫ്രീഡം 251നു

img_freedom251സ്വച്ച് ഭാരത്,വുമൺ സേഫ്റ്റി,ഫിഷർമെൻ,ഫാർമർ,മെഡിക്കൽ തുടങ്ങിയ ആപ്ലിക്കേഷനുകൾ പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കും

ഒരു വർഷം വാറണ്ടിയുള്ള ഫോണിനു ഇന്ത്യയിലെമ്പാടും 651 ലധികം സർവീസ് സെന്ററുകൾ ഉണ്ടെന്നാണു കമ്പനി അവകാശപ്പെടുന്നത്

ഇന്ന് വൈകിട്ട് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ ‘ഫ്രീഡം 251’ രാജ്യത്തിനു സമർപ്പിയ്ക്കും.ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറും മുരളി മനോഹർ ജോഷിയും പങ്കെടുക്കും.

ഫെബ്രുവരി 18 രാവിലെ 6 മണി മുതൽ ഫെബ്രുവരി 21 നു രാത്രി 8 വരെ ഫോൺ ബുക്ക് ചെയ്യാൻ കഴിയും.ജൂൺ 30നു മുൻപ് ബുക്ക് ചെയ്തവർക്ക് ഫോണുകൾ എത്തിക്കുമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.