പാട്യാല കോടതിയില്‍ അഴിഞ്ഞാടിയ അഭിഭാഷകൻ വിക്രം സിങ് ചൗഹാന്‍ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയുമായി രംഗത്ത്;കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അരുമയെ തൊടാൻ പോലീസിനു ഭയം

single-img
17 February 2016

12752052_508848802657160_1815645191_o

പാട്യാല കോടതിയില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മാധ്യമ പ്രവര്‍ത്തകരെയും മര്‍ദിച്ച അഭിഭാഷകൻ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയുമായി രംഗത്ത്.ദേശിയമാധ്യമങ്ങളിലൂടെ ഭീഷണിയുമായി രംഗത്ത് വന്നിട്ടും വിക്രം സിങ് ചൗഹാനെ കസ്റ്റടിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് മടിക്കുകയാണു.ചൗഹാന്റെ ഉന്നത് ബിജെപി നേതാക്കളുമായുള്ള ബന്ധം തന്നെയാണു ഇയാളെ ചോദ്യം ചെയ്യാൻ പോലും മടിയ്ക്കാൻ പോലീസിനെ പ്രേരിപ്പിക്കുന്നത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അടുത്ത അനുയായി കൂടിയായ വിക്രം സിങ് ചൗഹാൻ ആഭ്യന്തരമന്ത്രിയ്ക്കും എല്‍.കെ അദ്വാനി, വര്‍ഗീയ പരാമര്‍ശങ്ങളിലുടെ ക്രുപ്രസിദ്ധി നേടിയ കൈലാഷ് വിജയ്, ബി.ജെ.പി വക്താവ് സംബി പത്ര ഉള്‍പ്പടെ മറ്റ് പ്രമുഖ നേതാക്കള്‍ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടൂണ്ട്.പാട്യാലയില്‍ രാജ്യദ്രോഹികളെ മര്‍ദിച്ചത് താനാണെന്നും ഇനിയും ആക്രമണങ്ങൾ തുടരുമെന്നും ഇയാളെ പറയാൻ പ്രേരിപ്പിച്ചതും ഉന്നതരുമായ അടുത്ത ബന്ധം കൊണ്ടാണു