മനസ്സിപ്പോഴും ചെന്നൈയിൽ തന്നെയെന്ന് ധോണി

single-img
17 February 2016

Dhoniചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടുള്ള തന്റെ ഇഷ്‌ടം തുറന്ന്‌ പറഞ്ഞ്‌ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി. ഐ.പി.എല്ലിലെ പുതിയ ടീമായ പൂനെ സൂപ്പര്‍ ജൈന്റ്‌സിന്റെ ജേഴ്‌സി പ്രകാശന വേളയിലാണ്‌ ധോണി വികാരഭരിതനായി പ്രതികരിച്ചത്‌.

ചെന്നൈ സൂപ്പര്‍ കിങ്‌സ് എനിക്ക് തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞാല്‍ തീരില്ല. എന്നാല്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറായ പൂനെ ടീമിന് ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നതായും ധോണി പറഞ്ഞു

ചെന്നൈയിലെ ജനങ്ങളോടും ടീമിനോടും വൈകാരികമായ അടുപ്പാണുള്ളത്‌. അവിടുത്തെ അനുഭവം വളരെ വ്യത്യസ്‌തമായിരുന്നെന്നും താന്‍ ടീം മാറ്റം ആഗ്രഹിച്ചെന്ന്‌ പറഞ്ഞാല്‍ അതു നുണയാകുമെന്നും ധോണി പറഞ്ഞു.