ജനത്തെ ബന്ദിയാക്കി എറണാകുളം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടരുന്നു;മെട്രോ നിർമ്മാണം തടസ്സപ്പെട്ടു

single-img
17 February 2016

harthal-1എറണാകുളം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ ജനജീവിതം ദുസഹമായി.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍ ആശുപത്രി വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.ഹർത്താലിൽ മെട്രോ നിർമ്മാണം തടസ്സപ്പെട്ടു

ബി.ജെ.പി. നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരേയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഒരു ജില്ലയിലെ ജനങ്ങളെ മുഴുവൻ ബന്ദികളാക്കിയുള്ള ഹര്‍ത്താല്‍.

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലെ ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. മാർച്ചിന് നേരെ പൊലീസ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.