അഭിഭാഷകര്‍ വീണ്ടും അഴിഞ്ഞാടി;കനയ്യ കുമാറിനും മാധ്യമപ്രവർത്തകർക്കും പോലീസ് കാവലിൽ മർദ്ദനമേറ്റു

single-img
17 February 2016

12746360_508826422659398_1245496033_nന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥി കനയ്യ കുമാറിന് കോടതി വളപ്പില്‍ പോലീസ് കാവലില്‍ മര്‍ദനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് നോക്കി നില്‍ക്കെ അഭിഭാഷകരില്‍ ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നു.

അതിനിടെ ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ വീണ്ടും സംഘര്‍ഷം അരങ്ങേറി. രണ്ടു ദിവസം മുന്‍പ് കോടതി പരിസരത്ത് വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ച 50 ഓളം അഭിഭാഷകര്‍ തന്നെയാണ് ഇന്നും ആക്രമണം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു.ഒബി വാനുകൾക്ക് നേരെയും വിദ്യാർഥികൾക്ക് നേരെയും ആക്രമണമുണ്ടായി.

ഫസ്റ് പോസ്റ് റിപ്പോര്‍ട്ടര്‍ താരിഖ് അന്‍വറിനെ അക്രമികള്‍ വളഞ്ഞുവച്ച് മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് 400 ഓളം പോലീസുകാര്‍ കോടതി പരിസരത്ത് സുരക്ഷയൊരുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ പോലീസിനെ കാഴ്ചക്കാരാക്കി 50 ഓളം അഭിഭാഷകര്‍ വീണ്ടും അഴിഞ്ഞാട്ടം നടത്തുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതി 10 മിനിറ്റിനകം പോലീസ് അഭിഭാഷകനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.