നയം വ്യക്തമാക്കി വെള്ളാപ്പള്ളി;ബി.ഡി.ജെ.എസിന്റേത് അവസരവാദ രാഷ്ട്രീയം തന്നെ:വെള്ളാപ്പള്ളി

single-img
17 February 2016

vellappally-with-son

ഭാരതീയ ധര്‍മ്മ ജനസേവ പാര്‍ട്ടിയുടെ(ബി.ഡി.ജെ.എസ്) രാഷ്ട്രീയ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.ബി.ഡി.ജെ.എസിന്റെത് അവസരവാദ രാഷ്ട്രീയമാകുമെന്നും ഒരു പാര്‍ട്ടിയോടും അയിത്തമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആദര്‍ശരാഷ്ട്രീയ ഇനി വിലപ്പോകില്ല. അവസരത്തിന് അടിസ്ഥാനമാക്കിയുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ് ആവശ്യം. ഇടത്- വലത് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

എന്നാല്‍, ചര്‍ച്ച നടത്തിയെന്ന വെള്ളാപ്പള്ളിയുടെ വാദം ഇരുപാര്‍ട്ടികളും തള്ളിയിട്ടുണ്ട്.