ഗോവയില്‍ മുന്‍ മന്ത്രിയുടെ ഭാര്യയെ മദ്യപിച്ച് വാഹനമോടിച്ച ഗതാഗത മന്ത്രി അസഭ്യം പറഞ്ഞതായി പരാതി

single-img
16 February 2016

jose_1522016_bbഗോവ മുന്‍ റവന്യുമന്ത്രി ഫിലിപ്‌ ഡിസൗസായുടെ ഭാര്യ നെനി ഡിസൗസയെ ഗതാഗത മന്ത്രി കാര്‍ലോസ്‌ അല്‍മേഡ വാഹനമിടിപ്പിച്ച്‌ അപകടപ്പപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. മദ്യപിച്ച്‌ ലക്കുകെട്ട്‌ മുന്‍ മന്ത്രിയുടെ പത്നിയെ കാറില്‍ പിന്തുടര്‍ന്ന ഗതാഗതമന്ത്രി വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ്‌ പരാതി. എന്നാല്‍ പരാതി വെറും കുപ്രചരണമാണെന്നാണ്‌ ഗതാഗതമന്ത്രിയുടെ പ്രതികരണം.

കുടുംബത്തിനൊപ്പം സിനിമ കണ്ടശേഷം വീട്ടിലേക്ക്‌ മടങ്ങവെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30ഓടെയാണ്‌ സംഭവമെന്ന്‌ നെനി പറയുന്നു. എന്നാല്‍ വെറും ചീപ്പ്‌ പബ്ലിസിറ്റിക്കുള്ള ശ്രമമാണ്‌ ആരോപണ വിധേയര്‍ നടത്തുന്നതെന്ന്‌ കാര്‍ലോസ്‌ അല്‍മേഡ പ്രതികരിച്ചു. എന്നിക്ക്‌ നല്ല ശക്‌തിയുള്ള കാറുണ്ട്‌. അവരുടെ കാറിനെ ഞാന്‍ വേഗത്തില്‍ മറികടന്നതിലുള്ള അസൂയയാണ്‌ ആരോപണത്തിന്‌ പിന്നിലെന്ന് മന്ത്രി പറഞ്ഞു