സോഷ്യൽ മീഡിയകളിൽ സർദാർ തമാശകൾ പങ്ക് വെയ്ക്കുന്നവർ നിയമക്കുരുക്കിൽ കുടുങ്ങും; സര്‍ദാര്‍ തമാശകള്‍ നിരോധിക്കണമെന്ന്‌ ഹര്‍ജി പരിശോധിക്കാമെന്ന്‌ സുപ്രീം കോടതി

single-img
16 February 2016

hqdefault (1)

സര്‍ദാര്‍ തമാശകള്‍ നിരോധിക്കണമെന്ന്‌ ഹര്‍ജി പരിശോധിക്കാമെന്ന്‌ സുപ്രീം കോടതി.വംശീയവും ജാതിയവുമായി പരിഹസിക്കുന്ന തമാശകള്‍ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.സിഖ്‌ ഗുരുദ്വാര മാനേജ്‌മെന്റ്‌ കമ്മിറ്റിയാണ്‌ സർദാർ തമാശകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്‌.

ചീഫ്‌ ജസ്‌റ്റീസ്‌ ടി.എസ്‌ താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌. വിഷയത്തില്‍ സാധ്യമായ മാര്‍ഗനിര്‍ദേശം ആറ്‌ ആഴ്‌ചകള്‍ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നു ഗുരുദ്വാര മാന്‍േജ്‌മെന്റ്‌ കമ്മിറ്റു വേണ്ടി ഹര്‍ജി നല്‍കിയ ഹര്‍വിന്ദര്‍ ചൗധരിയോടും മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.എസ്‌ സുരിയോടും കോടതി നിര്‍ദേശിച്ചു.