സ്മാർട്ട്ഫോൺ 499 രൂപയ്ക്ക്; പ്രതിരോധമന്ത്രി ഫോൺ നാളെ രാജ്യത്തിനു സമർപ്പിയ്ക്കും

single-img
16 February 2016

Smart101-e1454903398697സര്‍ക്കാര്‍ സഹായത്തോടെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ നാളെ രാജ്യത്തിനു സമർപ്പിയ്ക്കും. 499 രൂപയ്ക്കാണു ‘ഫ്രീഡം 251’ എന്നുപേരിട്ട ഫോൺ വിപണിയിലെത്തുക. റിങ്ങിങ് ബെല്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് ഫോൺ നിർമ്മിയ്ക്കുന്നത്.

കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറാകും ഫോൺ പുറത്തിറക്കുക.

അടുത്തിടെ 2.999 രൂപയ്ക്ക് സ്മാർട്ട് 101 എന്നപേരിൽ റിങ്ങിങ് ബെല്‍ 4ജി ഫോൺ വിപണിയിൽ എത്തിച്ചിരുന്നു.നോയിഡയാണു റിങ്ങിങ് ബെല്ലിന്റെ ആസ്ഥാനം.

കഴിഞ്ഞ വര്‍ഷം കനേഡിയന്‍ കമ്പനി ഡാറ്റാവിന്‍ഡ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് 999 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രാവര്‍ത്തികമായില്ല.