കെജ്രിവാള്‍ ഹനുമാനെ അപമാനിച്ചെന്ന് സംഘപരിവാർ;കെജ്രിവാളിന്‌ എതിരെ പ്രതിഷേധം

single-img
16 February 2016

CbTm4VLVAAAHnDpആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വീണ്ടും വിവാദത്തില്‍. ഹിന്ദു ദൈവമായ ഹനുമാനെ കളിയാക്കി ട്വിറ്ററിൽ പോസ്റ്റിട്ടു എന്ന ആരോപണവുമായാണു സംഘപരിവാർ അനുകൂലികൾ പ്രതിഷേധിക്കുന്നത്.

രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനും മോദിസര്‍ക്കാരിനെ രക്ഷിക്കാനുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജെ.എന്‍.യു വിഷയം കത്തിക്കുന്നു എന്ന് കാണിക്കാനായി ഷെയര്‍ ചെയ്ത ചിത്രമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഹിന്ദു പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് സുരേന്ദ്ര വരച്ച ചിത്രമായിരുന്നു കെജ്‌രിവാള്‍ ട്വിറ്ററില്‍ ഇട്ടത്. കാര്‍ട്ടൂണിലുള്ള ആളുകളില്‍ ഒരാള്‍ മോഡിയും മറ്റൊരാള്‍ സംഘപരിവാര്‍ പ്രവര്‍ത്തകനുമാണ്.

പത്താന്‍കോട്ട്‌ ആക്രമണം, രോഹിത്‌ വെമുല, അസബ്ലി തെരഞ്ഞെടുപ്പ്‌ തുടങ്ങിയ വിവാദങ്ങളാല്‍ ചുറ്റപ്പെട്ട മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ വേദിയിലാണ്‌ മോഡി നില്‍ക്കുന്നത്‌. മോഡിക്കരികില്‍ വാലില്‍ തീയുമായി എത്തുന്ന ഹനുമാന്‍ വേഷധാരി ‘ലക്ഷ്യം കണ്ടുവെന്നും, ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ജെ.എന്‍.യുവിലേക്ക്‌ ആണെന്നും’ പറയുന്നു. ഈ സമയം വേദിയിലുണ്ടായിരുന്ന മാധ്യമങ്ങള്‍ മുഴുവനും ജെ.എന്‍.യുവിലേക്ക്‌ തിരിയുന്നതായും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. കാവി ധരിച്ച, നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി താടി വളര്‍ത്തിയ നിലയിലാണ്‌ ഹനുമാന്റെ രൂപം.