സൈക്കിള്‍ വാങ്ങാനായി പെന്‍ഷന്‍ പണം നൽകാത്ത ദേഷ്യത്തില്‍ പതിനാലുകാരന്‍ മുത്തശ്ശിയെ ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു

single-img
16 February 2016

blood-stain-zoomകല്‍പ്പറ്റയിൽ പണം നൽകാത്ത ദേഷ്യത്തില്‍ പതിനാലുകാരന്‍ മുത്തശ്ശിയെ ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു.സൈക്കിൾ വാങ്ങാൻ പണം നൽകാത്തതിനാണു കല്‍പ്പറ്റ മുട്ടില്‍ എടപ്പെട്ടി ചുള്ളിമൂല വയലില്‍ അല്ലിമുത്തുവിന്റെ ഭാര്യ അഴകമ്മ (75)യെ കൊലപ്പെടുത്തിയത്.അഴകമ്മയുടെ മകളുടെ മകനാണ്‌ പ്രതി. കൊല നടത്തിയ ശേഷം നാട്ടില്‍ നിന്നു മുങ്ങിയ പേരക്കുട്ടിയെ കോഴിക്കോട്‌ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്ന്‌ ഞായറാഴ്‌ച രാത്രി പോലീസ്‌ പിടികൂടി.

അഴകമ്മക്ക്‌ വാര്‍ധക്യകാല പെന്‍ഷനായി 2500 രൂപ കിട്ടിയ വിവരം പേരക്കുട്ടിക്ക്‌ അറിയാമായിരുന്നു. ഈ പണം സൈക്കിള്‍ വാങ്ങാനായി നല്‍കണമെന്ന്‌ പേരക്കുട്ടി അഴകമ്മയോട്‌ പല തവണ ആവശ്യപ്പെട്ടിട്ടും അവര്‍ കൂട്ടാക്കിയില്ല. ഇതിനുള്ള ദേഷ്യത്തിലാണു മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു