പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊല:എട്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

single-img
16 February 2016

CbTyLbNUUAAtuHwപാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിൽ എട്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി.അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാനെത്തിയ മാതാപിതാക്കൾക്കും സഹോദരനും വെട്ടേറ്റിട്ടുണ്ട്.
പാപ്പിനിശ്ശേരി മണ്ഡലം ആർ.എസ്.എസ് മുൻകാര്യവാഹക് ആണ് കൊല്ലപ്പെട്ട സുജിത്. നേരത്ത ഫയാസ് എന്ന സി.പി.എം പ്രവർത്തകനെ ഒരു സംഘം മർദ്ദിച്ചിരുന്നു. ഇതേതുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ 10 പേരടങ്ങുന്ന സംഘം വീട്ടില്‍കയറി വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.