സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ സൈനികരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചപ്പോള്‍ മലയാളി ജവാന്‍ ലാന്‍സ്നായിക് സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമില്ല

single-img
15 February 2016

sudheesh

മരണമടഞ്ഞ മലയാളി ജവാന്‍ സുധീഷിന്റെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്. സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ സൈനികരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചപ്പോള്‍ മലയാളി ജവാന്‍ ലാന്‍സ്നായിക് സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമുണ്ടായിരുന്നില്ല.

സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ മലയാളിയടക്കം ഒന്‍പതു സൈനികരുടെ മൃതദേഹങ്ങളാണ് ഇന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചത്. നേരത്തെ പ്രതികൂല കാലാവസ്ഥയില്‍ ജമ്മുവില്‍ തന്നെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ലാന്‍സ്നായിക് സുധീഷിന്റെ മൃതദേഹം ഒഴിച്ച് ബാക്കി എല്ലാവരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുവാന്‍ അതാതു സംസ്ഥാനങ്ങളുടെ റസിഡന്റ്സ് കമ്മീഷണര്‍മാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല മകരളത്തില്‍ നിന്നും ആരുമെത്താത്തത് പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.