സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉത്തരവിട്ട സ്ഥലംമാറ്റ നടപടിയെ ചോദ്യം ചെയ്തു മദ്രാസ് ഹൈക്കോടതി

single-img
15 February 2016

Karnan

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉത്തരവിട്ട സ്ഥലംമാറ്റ നടപടിയെ ചോദ്യം ചെയ്തു മദ്രാസ് ഹൈക്കോടതി. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അസാധാരണമായ വിധി പ്രസ്താവിച്ചത് മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്.കര്‍ണനാണ്.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റീസ് കര്‍ണനെ കോല്‍ക്കത്ത ഹൈക്കോടതിയിലേയ്ക്ക് സ്ഥലംമാറ്റിയിരുന്നു. ഉത്തരവ് കൈപ്പറ്റിയ ജസ്റ്റീസ് കര്‍ണന്‍ ചീഫ് ജസ്റ്റീസിന്റെ ഉത്തരവ് സ്റ്റേ ചെയ്തു സ്ഥലംമാറ്റത്തിന്റെ കാരണം രേഖാമൂലം അറിയിക്കാന്‍ സുപ്രീം കോടതിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

അഭിഭാഷകര്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതേതുടര്‍ന്ന് ജസ്റ്റീസ് കര്‍ണനു പുതിയ ചുമതലകള്‍ ഒന്നു നല്‍കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി കൊളീജിയം ആകും ജസ്റ്റീസ് കര്‍ണനെതിരേ നടപടി സ്വീകരിക്കുക.കര്‍ണനെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുമ്പ്, താനൊരു പട്ടികജാതിക്കാരനായതുകൊണ്ട് മറ്റ് ജഡ്ജിമാര്‍ തന്നെ ഗൗനിക്കുന്നില്ലെന്നും ജാതിവിവേചനം കാണിക്കുന്നുവെന്നും ജസ്റ്റീസ് കര്‍ണന്‍ പരാതി പറഞ്ഞിരുന്നു.