ശ്രീലങ്കക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ഉജ്ജ്വലജയം

single-img
13 February 2016

livecricketscore4ശ്രീലങ്കക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 69 റണ്‍സിന്റെ ഉജ്ജ്വലജയം.ഇന്ത്യ ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക്‌ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.25 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സുമുള്‍പ്പെടെ 51 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യന്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്. 19-ാം ഓവറില്‍ ഹാട്രിക് നേടിയ തിസാര പെരേര റെയ്‌നയെയും പാണ്ഡ്യയെയും യുവ്‌രാജിനെയും  മടക്കി ഇന്ത്യന്‍ സ്‌കോര്‍ 200ല്‍ താഴെയൊതുക്കി.ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന അവസാന മത്സരമാകും പരമ്പര വിജയികളെ നിര്‍ണയിക്കുക.